എഐ കാമറയില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു
1300435
Tuesday, June 6, 2023 12:10 AM IST
കൊച്ചി: സംസ്ഥാനത്ത് എഐ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ഇന്നലെ ജില്ലയില്‍ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ക്യാമറിയില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. ജില്ലാതല ഉദ്ഘാടനം മരട് പരുത്തി പാലത്ത് കെ. ബാബു എംഎല്‍എ നിര്‍വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ അലക്സാണ്ടര്‍ പറമ്പിത്തറ റോഡിലും, വി.പി. സജീന്ദ്രന് പട്ടിമറ്റം കവലയിലും റോജി എം. ജോണ്‍ എംഎല്‍എ അങ്കമാലിയിലും അന്‍വര്‍ സാദത്ത് എംഎല്‍എ ആലുവയിലും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അങ്കമാലിയിലും നേതൃത്വം നല്കി.
മേനക പാലത്തിന് സമീപമുള്ള എഐ കാമറയ്ക്ക് റീത്ത് വച്ച് കൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹെന്‍ട്രി ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജില്ല യുഡിഎഫ് ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, കോണ്‍ഗ്രസ് നേതാക്കളായ ടോണി ചമ്മണി, എം.ആര്. അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, ജോസഫ് ആന്റണി, പൗലോസ് കല്ലറക്കല്‍, സനല്‍ നെടിയതറ തുടങ്ങിയവര്‍ പ്രസംഗിച്ചു.