ജീവനക്കാരുടെ സമരം; ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾ ഇഴയുന്നു
1300434
Tuesday, June 6, 2023 12:10 AM IST
കൊച്ചി: ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി ജീവനക്കാരുടെ അനിശ്ചിതകാല സമരം അഞ്ചു ദിവസം പിന്നിട്ടതോടെ ജില്ലയിലെ ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾ താളം തെറ്റി. ചൈൽഡ് വെൽഫെയർ കമ്മറ്റിയിൽ കിട്ടുന്ന പരാതികളിലെ തുടർനടപടികൾ, ബന്ധപ്പെട്ട കുട്ടികളുടെ വീട്ടിൽ പോയി അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കൽ, ദത്തെടുക്കൽ നടപടികൾ, കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് ധനസഹായം നൽകൽ, കുട്ടികളുടെ പഠനത്തിനായി നൽകിവന്നിരുന്ന സ്പോൺസർഷിപ്പ് എന്നിവയുടെ പ്രവർത്തനങ്ങൾ നിലച്ചു.
വെട്ടിക്കുറച്ച വേതനം പുനഃസ്ഥാപിക്കുക, കരാർ സമയബന്ധിതമായി പുതുക്കി നൽകുക, മൂന്നുവർഷ കരാർ നടപ്പിലാക്കുക, പ്രസവാവധി അനുവദിക്കുക തുടങ്ങിയആവശ്യങ്ങൾ ഉന്നയിച്ച് കേരള ഐസിപിഎസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലാണു സമരം. ഇതിന്റെ ഭാഗമായി കളക്ടറേറ്റിനു മുന്നിലെ പ്രതിഷേധം മുൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം എം.പി. ആന്റണി ഉദ്ഘാടനം ചെയ്തു.