തെങ്ങു വീണ് ഗതാഗതം തടസപ്പെട്ടു
1300431
Tuesday, June 6, 2023 12:07 AM IST
കിഴക്കമ്പലം: കരിമുകൾ നായർ കോളനിക്ക് സമീപം തെങ്ങ് കടപുഴകി റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു.
ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം തെങ്ങ് മുറിച്ച് നീക്കി. കരിമുകൾ തോമ്പ്രകരാട്ട് ടി.കെ. അംബികയുടെ തെങ്ങാണ് റോഡിലേക്ക് വീണത്.
തെങ്ങ് വീണത് മൂലം വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡിന് കുറുകെ കിടക്കുകയായിരുന്നു. നിരവധി സ്കൂൾ വാഹനങ്ങളും, വിദ്യാർഥികളും സഞ്ചരിക്കുന്ന റോഡിലേക്കാണ് തെങ്ങ് വീണത്. ആർക്കും പരിക്കില്ല.