നൈപുണ്യ കോളജില്‍ പരിസ്ഥിതി ദിനാഘോഷം
1300430
Tuesday, June 6, 2023 12:07 AM IST
കൊച്ചി: കൊരട്ടി നൈപുണ്യ കോളജില്‍ പരിസ്ഥിതി ദിനാഘോഷം 'ഹരിതം 2023' സംഘടിപ്പിച്ചു. കോളജിലെ എന്‍എസ്എസ് യൂണിറ്റിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും യുവ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു കാംപസില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പലും എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ.ഡോ. കെ.ജെ. പോളച്ചന് അധ്യക്ഷത വഹിച്ചു.
കൊരട്ടി പഞ്ചായത്ത് 10-ാം വാര്‍ഡ് അംഗം പോള്‍സി ജിയോ, ഭൂമിത്രസേന ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ അന്ന ഡയാന എന്നിവര്‍ പ്രസംഗിച്ചു. ഹരിത കാംപസായ നൈപുണ്യയുടെ പരിസ്ഥിതി സൗഹൃദ ആശയങ്ങളെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കൊരട്ടി, കറുകുറ്റി പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത വാര്‍ഡുകളില്‍ വാര്‍ഡ് അംഗങ്ങുടെ സാന്നിധ്യത്തില്‍ എന്‍എസ്എസ് ടീമംഗങ്ങളും അധ്യാപകരും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു. നൈപുണ്യ വെല്‍ഫെയര്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. ജിമ്മി കുന്നത്തൂര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. അരുണ്‍ വലിയവീട്ടില്‍ എന്നിവര്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. യുവ സംഘടനയുടെ പ്രതിനിധിയായി മുഹമ്മദ് സാഹിദ് വൃക്ഷത്തൈ നട്ട് പരിപാടിയില്‍ പങ്കുചേര്‍ന്നു.