പരിസ്ഥിതി സംരക്ഷണം ഏവരുടെയും ഉത്തരവാദിത്വം: ടി.ജെ. വിനോദ്
1300429
Tuesday, June 6, 2023 12:07 AM IST
കൊച്ചി: പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സംരക്ഷണം ഏവരുടെയും ഉത്തരവാദിത്വമാണെന്ന് ടി.ജെ വിനോദ് എംഎല്‍എ. ആബേ സര്‍വീസ് സ്റ്റഡി എബ്രോഡിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആബേ ഗ്രൂപ്പിന്റെ സിഎസ്ആര്‍ പ്രോജക്ടിന്റെ ഭാഗമായി കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ പരിസ്ഥിതി ദിനാചരണങ്ങള്‍ സംഘടിപ്പിച്ചു. ജീവനക്കാര്‍ക്കും ആബേ ഭാഷ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.തുടര്‍ന്ന് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ആബേ ഗ്രൂപ്പ് ഡയറക്ടര്‍ പ്രദീപ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സോണിയ റോസ് ആന്റണി, മേരി വര്‍ഗീസ്, അമല്‍ ജോഷി എന്നിവര്‍ പ്രസംഗിച്ചു.