അവാർഡ് ദാന സമ്മേളനവും പുസ്തക വിതരണവും നടത്തി
1300424
Tuesday, June 6, 2023 12:07 AM IST
കൊച്ചി: 24 മനൈ തെലുങ്കു ചെട്ടിസംഘം കൊച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ അവാർഡുകൾ നൽകി ആദരിച്ചു. കൂവപ്പാടം ശ്രീകാമാക്ഷിയമ്മൻ കോവിൽ മണ്ഡപത്തിൽ സംഘടിപ്പിച്ച അവാർഡ് ദാന സമ്മേളനം എംഎസ്സി ബാങ്ക് വൈസ് ചെയർമാൻ പി.വി. പ്രസാദ് പ്രഭു ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാക്കൾക്ക് വെള്ളിമെഡൽ സമ്മാനിച്ചു. കൊച്ചി മേഖല പ്രസിഡന്റ് ജി. ബാല ഗുരുനാഥൻ അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന രക്ഷാധികാരി ആർ. ശെൽവരാജ് മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി സി.പി. അശോക് കുമാർ, കെ.ഡി. മണി, അപ്പാവുദുരൈ, എം. വെള്ളിങ്കിരി എന്നിവർ പ്രസംഗിച്ചു. സമുദായത്തിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.