വാണികളേബരം വായനശാലയുടെ ശതാബ്ദി ആഘോഷം തുടങ്ങി
1300251
Monday, June 5, 2023 12:29 AM IST
നെടുമ്പാശേരി: 100 വർഷം പിന്നിട്ട ചെങ്ങമനാട് വാണികളേബരം വായനശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കവി കുരീപ്പുഴ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.
വായനശാല പ്രസിഡന്റ് ജോണി തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് വിദ്യഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി , ഗ്രന്ഥശാലാ സംഘം ജില്ല സെക്രട്ടറി എം.ആർ. സുരേന്ദ്രൻ , താലൂക്ക് സെക്രട്ടറി വി.കെ. ഷാജി, ഗാനരചയിതാവ് ജയകുമാർ ചെങ്ങമനാട് , ജനപ്രതിനിധികളായ അമ്പിളി ഗോപി , ഷക്കീല മജീദ് , ശോഭന സുരേഷ് കുമാർ , സി.എസ്. അസീസ് , വിജിത വിനോദ് , വായനശാല സെക്രട്ടറി പി.കെ. രാജൻ , ടി.ജി. ഗോപിനാഥക്കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.