രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന്
1300250
Monday, June 5, 2023 12:29 AM IST
കൊച്ചി: വൈപ്പിന്‍ മേഖലയിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത 63 ലെ പൊതു ടാപ്പില്‍ നിന്നും രാത്രികാലങ്ങളില്‍ വാണിജ്യ ആവശ്യത്തിനായി കുടിവെള്ളം വ്യാപകമായി മോഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് കൊച്ചി താലൂക്ക് വികസന സമിതി. കൊച്ചി താലൂക്ക് തഹസില്‍ദാര്‍ സുനിത ജേക്കബിന്റെ ചേംബറില്‍ ചേര്‍ന്ന ജൂണ്‍ മാസത്തിലെ അവലോകന യോഗത്തിലാണ് അംഗങ്ങള്‍ ഇക്കാര്യം ഉന്നയിച്ചത്.
സ്കൂള്‍ തുറന്ന സാഹചര്യത്തില്‍ ടിപ്പര്‍ ലോറികളുടെ ഗതാഗതം രാവിലെ 8.30 മുതല്‍ പത്തു വരെയും വൈകിട്ട് നാലു മുതല്‍ അഞ്ചു വരെയും നിയന്ത്രിക്കണം.
സപ്ലൈകോയുടെ കൊച്ചി താലൂക്ക് ഡിപ്പോയുടെ കീഴിലുള്ള വിവിധ മാവേലി സ്റ്റോറുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വ്യാപകമായി തിരിമറി നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയുടെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ആവശ്യമായ ഡോക്ടര്‍മാരെയും സ്റ്റാഫുകളെയും നിയമിക്കണമെന്നും യോഗം നിര്‍ദേശിച്ചു.