മെട്രോ സ്റ്റേഷൻ സ്ഥലമെടുപ്പിനെതിരേ സമരപ്രഖ്യാപന കൺവൻഷനും റാലിയും
1300249
Monday, June 5, 2023 12:29 AM IST
കാക്കനാട്: ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പുതിയ പളളിക്കു സമീപം മെട്രോ സ്റ്റേഷൻ നിർമിക്കാനുളള നീക്കത്തിൽ പ്രതിഷേധിച്ച് സമര പ്രഖ്യാപന കൺവൻഷനും റാലിയും നടത്തി. ഇടവക വികാരി ഫാ.ടൈറ്റസ് ആന്റണി കുരിശുമൂട്ടിൽ റാലി ഉദ്ഘാടനം ചെയ്തു.
സഹ വികാരി ഫാ. റോഷൻ റാഫേൽ, സമര സമിതി കൺവീനർ കുര്യൻ തറമേൽ, മാർട്ടിൻ പാട്രിക്, ഷാജി ചക്കാലക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
പുതിയ ദേവാലയത്തിന് ഒന്നര മീറ്റർ മാത്രം അകലെയാണ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് മെട്രോ അധികൃതർ അറിയിച്ചിരിക്കുന്നത്. കെട്ടിട നിർമാണ ചട്ടമനുസരിച്ച് ആറ് മീറ്റർ ഫയർവേ വേണമെന്നുള്ള ആവശ്യം പോലും അംഗീകരിക്കാതെയാണ് മെട്രോയുടെ നീക്കമെന്ന് സമരസമിതി ആരോപിച്ചു.