തീരപരിപാലന നിയമം: സെമിനാർ സംഘടിപ്പിച്ചു
1300248
Monday, June 5, 2023 12:29 AM IST
ആലങ്ങാട് : കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാലൂർ, കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളിലെ പുഴയുടെയും തോടിന്റെയും സമീപം താമസിക്കുന്ന ജനങ്ങളെ ആശങ്കയിലേക്ക് നയിക്കുന്ന തീരപരിപാലന നിയമം പരിഹാരങ്ങളും നിർദേശങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കനിവ് സ്വാശ്രയ സംഘം, അനുഗ്രഹ സ്വയം സഹായ സംഘം, റസിഡന്റ്സ് അസോസിയേഷനുകൾ, കെഎൽസിഎ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പാനായി ക്കുളം ചിറയത്ത് സംഘടിപ്പിച്ച സെമിനാറിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് വിഷയം അവതരിപ്പിച്ചു. കേരള ആക്ഷൻ ഫോഴ്സ് കോ ഓർഡിനേറ്റർ ജോബി തോമസ് അധ്യക്ഷത വഹിച്ചു. ചിറയം പള്ളിവികാരി ഫാ. ജോബി പാനികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. പ്രഫ. അബ്ദുൾ ജലീൽ, ബിജു തോട്ടകത്ത്, കെ.എം. ചാക്കോ, ഉഷാ രവി, വിൻസൺ താന്നിക്കാപ്പിള്ളി, സി.വി. ജോൺസൺ , ശിഹാബ്, വർഗീസ് എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു.