"വിദ്യാർഥികൾ പരിസ്ഥിതിസ്നേഹം പ്രയോഗത്തിൽ വരുത്തണം'
1300246
Monday, June 5, 2023 12:28 AM IST
പെരുമ്പാവൂർ: പരിസ്ഥിതി സ്നേഹം വാക്കുകളിൽ ഒതുങ്ങാതെ അത് പ്രയോഗത്തിൽ വരുത്തുന്നതിൽ ഏറ്റവും കൂടുതൽ പങ്ക് വഹിക്കാനുള്ളത് വിദ്യാർഥി തലമുറയ്ക്കാണന്ന് അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ. കേന്ദ്ര സർക്കാർ സോഷ്യൽ ഫോറസ്ട്രി വകുപ്പ് മുഖേനെ നടപ്പാക്കുന്ന നഴ്സറി സ്കൂൾ യോജനയുടെ ജില്ലാതല ഉദ്ഘാടനം തണ്ടേക്കാട് ജമാഅത്ത് എച്ച്എസ്എസിൽ നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ ഫോറസ്ട്രി എറണാകുളം ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ എ. ജയമാധവൻ അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ പി.എ. മുഖ്താർ, സോഷ്യൽ ഫോറസ്ട്രി പെരുമ്പാവൂർ റേഞ്ച് ഓഫീസർ ടി.എം.റഷീദ്, പ്രധാനാധ്യാപകൻ വി.പി.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾ 1,000 വൃക്ഷത്തെകൾ വിത്തുമുളപ്പിച്ച് ഒരു വർഷത്തോളം പരിപാലിച്ച് നട്ടുവളർത്തുകയോ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയോ ചെയ്യുന്നതാണ് ഈ പദ്ധതി.