കെസിവൈഎം എടക്കുന്നിൽ പരിസ്ഥിതി ദിനമാഘോഷിച്ചു
1300243
Monday, June 5, 2023 12:28 AM IST
അങ്കമാലി: കെസിവൈഎം എടക്കുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദേവാലയാങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ട് വികാരി ഫാ. പോൾ ചെറുപിള്ളി ദിനാചരണം ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് വികാരി ഫാ. ചാൾസ് തെറ്റയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. കെസിവൈഎം പ്രസിഡന്റ് ചാക്സൺ ജോർജ് ചക്യത്ത് അധ്യക്ഷത വഹിച്ചു. കെസിവൈഎം ഭാരവാഹികളായ ലിയ ലൈജു, അരുൺ ആന്റണി, ബിബിൻ തേലക്കാടൻ , സിസ്റ്റർ ഡെൻസി , ബ്രദർ മെൽജോ ചിറമേൽ , ട്രസ്റ്റിമാരായ ജോൺ മാവേലി, ടിജോ പടയാട്ടിൽ, വൈസ് ചെയർമാൻ ആന്റണി ജോസഫ് എന്നിവർ സംസാരിച്ചു.