അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണം
1300239
Monday, June 5, 2023 12:28 AM IST
കോതമംഗലം: കാലപ്പഴക്കം മൂലം ജീർണിച്ച് ഏതു നിമിഷവും നിലംപൊത്താവുന്ന രീതിയിൽ റോഡരികിൽ നിൽക്കുന്ന വലിയ അക്വേഷ്യ മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടപ്പടി പഞ്ചായത്തിൽ വാവേലി മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള പ്രധാന പാതയുടെ അരികിലാണ് അപകടകരമായി മരങ്ങളുള്ളത്.
വേര് കെട്ടുപോയ മരങ്ങൾ മഴക്കാലത്ത് കടപുഴകി റോഡിന് കുറുകെ വീഴുന്നത് പതിവാണ്. തലനാരിഴയ്ക്കാണ് പലരും നേരത്തെയുണ്ടായ അപകടങ്ങളിൽനിന്നും രക്ഷപ്പെട്ടിട്ടുള്ളത്. മണ്‍സൂണ്‍ കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വനഭൂമിയിൽ ഇത്തരത്തിൽ ജീർണാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മരങ്ങൾ മുറിച്ചുനീക്കി ജീവനു ഭീക്ഷണിയില്ലാതെ സഞ്ചരിക്കുന്നതിന് അനുവദിക്കണമെന്ന് പൊതുപ്രവർത്തകനായ ബിനിൽ ആലക്കര ആവശ്യപ്പെട്ടു.