സൗഹൃദക്കൂട്ടായ്മ ഉദ്ഘാടനം
1300237
Monday, June 5, 2023 12:28 AM IST
ഇലഞ്ഞി: സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച ‘നമുക്ക് പഠിക്കാം, നന്മയുടെ പാഠം’ സൗഹൃദക്കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മനോജ് നാരായണൻ അധ്യക്ഷത വഹിച്ചു. പ്രതിഭാ സംഗമം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിലും കുഞ്ഞിളം കൈയിൽ സമ്മാനം വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ജോസഫും ഉദ്ഘാടനം ചെയ്തു.
ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജില്ലാ പ്രസിഡന്റ് എമ്മാനുവലും മാതാപിതാക്കളെ സ്കൂൾ മാനേജർ ഫാ. ജോസഫ് ഇടത്തുംപറന്പിലും അധ്യാപകരെ സ്ഥിരംസമിതി അധ്യക്ഷ മാജി സന്തോഷും ആദരിച്ചു. വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ കെ.ജെ. അനൂപ് മുഖ്യപ്രഭാഷണം നടത്തി. സന്തോഷ് കോരപ്പിള്ള, സുമോൻ ചെല്ലപ്പൻ, സെബാസ്റ്റ്യൻ എ. തെരുവിൽ, റോബിൻസ് മാത്യൂസ്, ജോസഫ് കോലഞ്ചേരിൽ, ഷീല ദിലീപ്, ടി.വൈ. ജോയി, വിജി വർഗീസ്, എസ്. ജയലക്ഷ്മി, ലീന ബിനു, സബിത ബിനു, ബീന വിനോദ്, സിസ്റ്റർ സിൽജ മാത്യൂസ്, സോഫിയ ജോണി തുടങ്ങിയവർ പ്രസംഗിച്ചു.