മാലിന്യ മുക്തം നവകേരളം പദ്ധതി: ഇന്ന് ഹരിത സഭ ചേരും
1300235
Monday, June 5, 2023 12:26 AM IST
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്കിൽ ഉൾപ്പെടുന്ന നഗരസഭ, പഞ്ചായത്തുകളിലും ഇന്ന് ഹരിതസഭ ചേരും.
നിലവിലുള്ള പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് ഹരിതസഭകളിൽ അവതരിപ്പിക്കും. മൂവാറ്റുപുഴ നഗരസഭയുടെ ഹരിതസഭ രാവിലെ 10ന് ടൗണ്‍ ഹാളിൽ നടക്കും.
വാളകം പഞ്ചായത്ത് ഹരിതസഭ രാവിലെ 10.30ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേരും. ആവോലി പഞ്ചായത്ത് ഹരിതസഭ രാവിലെ 10.30നും മാറാടി പഞ്ചായത്ത് ഹരിതസഭ ഉച്ചകഴിഞ്ഞ് രണ്ടിനും മഞ്ഞള്ളൂളൂർ പഞ്ചായത്ത് ഹരിതസഭ രാവിലെ 10.30നും ആയവന പഞ്ചായത്ത് ഹരിതസഭ രാവിലെ 11നും കലൂർക്കാട് പഞ്ചായത്ത് ഹരിതസഭ രാവിലെ 10.30നും അതത് പഞ്ചായത്ത് ഹാളുകളിൽ നടക്കും. പായിപ്ര പഞ്ചായത്ത് ഹരിതസഭ ഉച്ചകഴിഞ്ഞ് രണ്ടിന് പായിപ്ര കെവൈഎം ഹാളലും ആരക്കുഴ പഞ്ചായത്ത് ഹരിതസഭ രാവിലെ 10.30ന് കൃഷിഭവൻ ഹാളിലും ചേരും.