ഡോൾഫിൻ അക്വാട്ടിക് ക്ലബിന് കയാക്കുകൾ നൽകും
1300234
Monday, June 5, 2023 12:26 AM IST
കോതമംഗലം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ ആഭിമുഖ്യത്തിൽ നദികൾ ശുചീകരിക്കുന്നതിന്റെയും ജല കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഡോൾഫിൻ അക്വാട്ടിക് ക്ലബിന് കയാക്കുകൾ നൽകുന്നു.
ഇന്ന് രാവിലെ എട്ടിന് കോതമംഗലം ലയൺസ് വില്ലേജിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്യും.ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജോസഫ് മനോജ് അധ്യക്ഷത വഹിക്കും.
പ്രഫ. സാംസൺ തോമസ്, ടി.പി. സജി, സിബി ഫ്രാൻസിസ്, വി.എസ്. ജയേഷ്, അനി മനോജ്, ബോബി പോൾ, കെ.സി. മാതൃസ് എന്നിവർ പ്രസംഗിക്കും. കോതമംഗലത്തെ പുഴകൾ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെഭാഗമായാണ് കയാക്കുകൾ നൽകുന്നത്.
തവണക്കടവ് മുതൽ നാല് കിലോമീറ്റർ വേമ്പനാട്ടു കായൽ നിരവധി കുട്ടികളെകൊണ്ട് നീന്തിച്ചിട്ടുള്ള പ്രശസ്ത നീന്തൽ കോച്ച് ബിജു തങ്കപ്പനാണ് കയാക്കുക കൾ ഏറ്റുവാങ്ങുന്നത്.