മാലിന്യ സംസ്കരണം: ടെൻഡർ നൽകിയതിൽ അഴിമതിയെന്ന്
1299687
Saturday, June 3, 2023 1:07 AM IST
കാക്കനാട് : മാലിന്യ സംസ്കരണത്തിന് കുറഞ്ഞ തുക ടെൻഡറിൽ രേഖപ്പെടുത്തിയ കമ്പനിക്ക് കരാർ നല്‍കാത്തതിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് വാക്കേറ്റമുണ്ടായത്.
ചെയർപേഴ്സൺ കൗൺസിലിനെ നോക്കുകുത്തിയാക്കുന്നതായി പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു ആരോപിച്ചു. മാലിന്യ സംസ്കരണത്തിന് കുറഞ്ഞ തുക ടെൻഡറിൽ രേഖപ്പെടുത്തിയ കമ്പനിക്ക് കരാർ നൽകാത്തത് അഴിമതിയാണെന്ന് കൗൺസിലർ പി.സി. മനൂപ് ആരോപിച്ചു. അടിയന്തിര സാഹചര്യം പരിഗണിച്ചാണ് അനുമതി നൽകിയതെന്ന് ചെയർപേഴ്സൺ പറഞ്ഞു.
മാലിന്യം ശേഖരിക്കുന്നതിന് വീടുകളിൽ നിന്നും 200 രൂപ ഈടാക്കണമെന്ന് ഷാജി വാഴക്കാല ആവശ്യപ്പെട്ടു.ഇതിന് പിന്തുണയുമായി വൈസ് ചെയർമാൻ എ.എ, ഇബ്രാഹിംകുട്ടി, കൗൺസിലർമാരായ പി.എം. യൂനിസ്, സി.സി. വിജു എന്നിവർ രംഗത്തുവന്നു.