ബി​ഷ​പ് ഡോ.​ ജോ​സ​ഫ് കാ​രി​ക്ക​ശേ​രി​ക്ക് കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ യാ​ത്ര​യ​യ​പ്പ് 11ന്
Saturday, June 3, 2023 1:07 AM IST
കൊ​ച്ചി: കോ​ട്ട​പ്പു​റം രൂ​പ​ത​യെ 12 വ​ര്‍​ഷം ന​യി​ച്ച് വി​ശ്ര​മ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച ബി​ഷ​പ് ഡോ.​ ജോ​സ​ഫ് കാ​രി​ക്ക​ശേ​രി​ക്ക് കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ യാ​ത്ര​യ​യ​പ്പും അ​പ്പ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ബി​ഷ​പ് ഡോ.​ അ​ല​ക്‌​സ് വ​ട​ക്കും​ത​ല​യ്ക്ക് സ്വീ​ക​ര​ണ​വും ഈ മാസം 11ന് ​ന​ട​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ക​ത്തീ​ഡ്ര​ല്‍ അ​ങ്ക​ണ​ത്തി​ല്‍ ഉച്ചകഴിഞ്ഞ് 3.30ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
ആ​ര്‍​ച്ച്ബി​ഷ​പ് ഡോ.​ ഫ്രാ​ന്‍​സി​സ് ക​ല്ല​റ​ക്ക​ല്‍ ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കും. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പു​മാ​യ മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. കെ​സി​ബി​സി വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ്പു​മാ​യ മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍, കെ​സി​ബി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും കോ​ട്ട​പ്പു​റം രൂ​പ​ത അ​പ്പ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​മാ​യ ബി​ഷ​പ് ഡോ.​ അ​ല​ക്‌​സ് വ​ട​ക്കും​ത​ല എ​ന്നി​വ​ര്‍ മു​ഖ്യ​സ​ഹ​കാ​ര്‍​മി​ക​രാ​കും.
കോ​ട്ട​പ്പു​റം രൂ​പ​ത​യി​ലെ എ​ല്ലാ വൈ​ദി​ക​രും സ​ഹ​കാ​ര്‍​മി​ക​രാ​കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം മ​ന്ത്രി പി.​ രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് ഡോ.​ അ​ല​ക്‌​സ് വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബെ​ന്നി ബെ​ഹ​നാ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തും. ബി​ഷ​പ് ഡോ.​ ജോ​സ​ഫ് കാ​രി​ക്ക​ശേ​റി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.