‘വിദ്യാഭ്യാസ വകുപ്പ് കലണ്ടറിൽ തിരുത്തൽ വേണമെന്ന് ’
1299675
Saturday, June 3, 2023 1:05 AM IST
മൂവാറ്റുപുഴ: കെഇആർ നിയമങ്ങൾക്കും ക്യുഐപി തീരുമാനങ്ങൾക്കും വിരുദ്ധമായി പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ കലണ്ടറിൽ ആവശ്യമായ തിരുത്തൽ വേണമെന്ന് കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു ആവശ്യപ്പെട്ടു. ആഴ്ചയിലെ ആറാം പ്രവൃത്തിദിനമായി ശനി വന്നാൽ കലണ്ടറിൽനിന്ന് ഒഴിവാക്കണമെന്നതാണ് ക്യുഐപി തീരുമാനം. കൂടാതെ ഏപ്രിൽ മാസത്തിൽ വിദ്യാഭ്യാസ കലണ്ടറിൽ പ്രവർത്തിദിനം രേഖപ്പെടുത്തിയ തീരുമാനവും ചട്ട വിരുദ്ധമാണ്. വേനൽ അവധി വെട്ടിച്ചുരുക്കിയ സർക്കാർ നടപടി പ്രാബല്യത്തിലാകണമെങ്കിൽ കെഇആർ ഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.