മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ
1299668
Saturday, June 3, 2023 1:02 AM IST
ോമൂവാറ്റുപുഴ: മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മൂവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട വാരിക്കാട്ടിൽ ഷിജു (42), വെങ്ങോല ചിറപ്പുള്ളി താഹിർ (34), ഐരാപുരം ഏറ്റകുടി ജോണ്സൻ (34) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
റാക്കാട് ഭാഗത്ത് അർധരാത്രിയിൽ കാറിൽ എത്തിയശേഷം മലഞ്ചരക്ക് കട കുത്തിതുറന്ന് 60 കിലോയോളം കുരുമുളക്, 20 കിലോയോളം ജാതിക്ക അഞ്ചു കിലോയോളം ജാതിപത്രി എന്നിവയാണ് മോഷ്ടിച്ചത്. ഷിജുവിനും ജോണ്‍സണും ചാലക്കുടി, വാഴകുളം, കല്ലൂർക്കാട്, പുത്തൻകുരിശ്, കുന്നത്തുനാട് എന്നിവിടങ്ങളിൽ മോഷണകേസ് നിലവിൽ ഉണ്ട്.
താഹിർ വാടകക്ക് എടുത്ത കാറിൽ കറങ്ങി നടന്നാണ് ഇവർ മൂവരും മോഷണം നടത്തി വന്നിരുന്നത്. കാലടിയിലെ മലഞ്ചരക്ക് കടയിൽ നിന്ന് മോഷണമുതലുകൾ അന്വേഷണസംഘം കണ്ടെടുത്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്ഐമാരായ വിഷ്ണു രാജു, കെ.എസ്. ജയൻ, എഎസ്ഐ പി.എസ്. ജോജി, സീനിയർ സിപിഓമാരായ അനസ്, ബിബിൽ മോഹൻ എന്നിവരാണുണ്ടായിരുന്നത്.