കളമശേരി മെഡിക്കല്‍ കോളജിലെ സൈറ്റില്‍ നിന്ന് കേബിളുകള്‍ മോഷ്ടിച്ച തൊഴിലാളി അറസ്റ്റില്‍
1299664
Saturday, June 3, 2023 1:02 AM IST
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിലെ നിര്‍മാണ സ്ഥലത്തു നിന്ന് കേബിളുകള്‍ മോഷ്ടിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഒഡീഷ രാജ്നഗര്‍ സ്വദേശിയായ പരിക്ഷിത ബാരിക്കി(30)നെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ ഇറങ്ങിയ ഇയാളുടെ വയര്‍ ഭാഗം വീര്‍ത്തിരിക്കുന്നത് കണ്ട് സൈറ്റിലുള്ളവര്‍ പരിശോധിച്ചപ്പോഴാണ് വയറിനു ചുറ്റും ചെറിയ കമ്പികള്‍ ചുറ്റിയിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ താമസ സ്ഥലത്തേക്ക് കേബിളുകളും ഇലക്ട്രിക് വയറുകളും കടത്തിയതായി പ്രതി സമ്മതിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവ കണ്ടെത്തി. പതിനായിരം രൂപ വിലവരുന്ന സാധന സാമഗ്രികളാണ് പരിക്ഷിത കടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.