അരൂർ വ്യവസായ മേഖലയിൽ അമോണിയ ചോർന്നു
1299663
Saturday, June 3, 2023 1:02 AM IST
അരൂർ: വ്യവസായ മേഖലയിൽ അമോണിയ ചോർന്നത് പരിഭ്രാന്തി പരത്തി. അരൂർ വ്യവസായ മേഖലയിലെ ബഡ്സൺ കമ്പിനിയിലാണ് അമോണിയ ചോർന്നത്. അരൂരിൽനിന്നും മട്ടാഞ്ചേരിയിൽ നിന്നും രണ്ടു യൂണിറ്റ് എത്തിയാണ് അമോണിയ നിർവീര്യമാക്കിയത്. കമ്പിനിയിലെ അമോണിയ ടാങ്കിന്റെ ചോർച്ചയാണ് കാരണം. ഇരുനൂറോളം ജോലിക്കാർ ഉണ്ടായിരുന്നു.
അമാണിയയുടെ മണം വരാൻ തുടങ്ങിയതോടെ ജീവനക്കാർ ഓടി രക്ഷപ്പെട്ടത് മൂലം അപകടം ഒഴിവായി.
അരൂർ സ്റ്റേഷൻ ഓഫീസർ പ്രവീൺ പ്രഭുവിന്റെ നേതൃത്വത്തിൽ ഒരു അഗ്നിശമന സേനയും മട്ടാഞ്ചേരിയിൽ നിന്നും കെ.ടി. പ്രസാദിന്റെ നേതൃതത്വത്തിൽ മറ്റൊരു സേനയും എത്തിയാണ് അമോണിയ നിർവീര്യമാക്കിയത്. അമോണിയ ചോർച്ച ഉണ്ടായതിനെ തുടർന്ന് സമീപത്തെ സമുദ്രോത്പന്ന ശാല കമ്പനികൾ പണി നിർത്തിവച്ചിരുന്നു.