സര്‍വീസ് നിര്‍ത്തിവച്ചുള്ള സമരം ഇനിയില്ലെന്ന് ബസുടമകള്‍
1299661
Saturday, June 3, 2023 1:02 AM IST
കൊച്ചി: യാത്രക്കാരെ വെല്ലുവിളിക്കുന്ന നിലയിലുള്ള സമര രീതികള്‍ ഉപേക്ഷിക്കുന്നതായി ബസുടമകള്‍. സര്‍വീസ് നിര്‍ത്തിവച്ചുള്ള സമരത്തിന് പകരം ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള നിരാഹാര സമരങ്ങളാകും ഇനിയുണ്ടാകുകയെന്ന് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് അഞ്ചുമുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ ദൂപരിധി നോക്കാതെ പെര്‍മിറ്റ് പുതുക്കി നല്‍കുക, 2023 മേയ് നാലിലെ നോട്ടിഫിക്കേഷന്‍ പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് അഞ്ചു രൂപയായി വര്‍ധിപ്പിക്കുക, ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാന്‍ കമ്മിഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ഏഴിന് ചില ബസുടമകള്‍ പ്രഖ്യാപിച്ച് സര്‍വീസ് മുടക്കിയുള്ള സമരവുമായി തങ്ങള്‍ക്ക് ബന്ധിമില്ലെന്നും ജില്ലാ പ്രസിഡന്റ് നെല്‍സണ്‍ മാത്യു, ജനറല്‍ സെക്രട്ടറി കെ.ബി. സുനീര്‍, വൈസ് പ്രസിഡന്റ് രാമ പടിയാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.