ഡിസിഎൽ ത്രിദിന പ്രവിശ്യാ ക്യാന്പിന് കൊടിയിറങ്ങി
1299401
Friday, June 2, 2023 12:45 AM IST
മൂവാറ്റുപുഴ: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്നുവന്ന ഡിസിഎൽ തൊടുപുഴ പ്രവിശ്യാ ത്രിദിന പെറ്റ്സ് ക്യാന്പ് സമാപിച്ചു. സമാപന ദിനത്തിൽ മോഹൻദാസ് സൂര്യനാരായണൻ അതിഥി വചനം നൽകി. രാഷ്ട്ര ദീപിക ഡയറക്ടർ റവ.ഡോ. തോമസ് പോത്തനാമുഴി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹോളി മാഗി ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് കൊടകല്ലിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം സമാപന സന്ദേശം നൽകി. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ പ്രവിശ്യാതല എസ്എസ്എൽസി, പ്ലസ് ടു പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു.
ജേതാക്കളായ ജൂലിയസ് ബിനോയി, താരാ ടോം, സാവിയോ സോയി, ലിറ്റി റോസ് ബിജു, റിയ ആൻ ബെന്നി, തേജസ് ടോം എന്നിവർക്ക് മെമന്റോകൾ സമ്മാനിച്ചു. ജോയി നടുക്കുടി ക്യാന്പ് പത്രം പ്രകാശനം ചെയ്തു. ദേശീയ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ സാക്ഷ്യപത്രങ്ങൾ വിതരണം ചെയ്തു.
പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട്, ക്യാന്പ് ചീഫ് ജെയ്സണ് പി. ജോസഫ്, ഡയറക്ടർമാരായ തോമസ് കുണിഞ്ഞി, എബി ജോർജ്, സി.കെ. മനോജ് കുമാർ, ജോസ്ന ആന്റോ, സിബി കെ. ജോർജ്, എം. ഗോപിക ബാബു, ഷെല്ലിമോൾ സുരേഷ്, അഞ്ജലി കെ. രാജ് എന്നിവർ പ്രസംഗിച്ചു. സിഎംഐ മൂവാറ്റുപുഴ കാർമൽ പ്രോവിൻസ് വികാർ ജനറാളായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറയെ പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.