ആക്രി വിറ്റ് പ്രവേശനോത്സവ സമ്മാനം നൽകി എൻഎസ്എസ് യൂണിറ്റ്
1299399
Friday, June 2, 2023 12:45 AM IST
മൂവാറ്റുപുഴ: അവധിക്കാലത്ത് ആക്രി ശേഖരിച്ച് വിറ്റ തുകകൊണ്ട് പ്രവേശനോത്സവ സമ്മാന വിതരണം നടത്തി. പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണ് വിദ്യാർഥികൾക്ക് നോട്ട്ബുക്കുകൾ വിതരണം ചെയ്തത്. മുളവൂർ ഗവ.യുപി സ്കൂൾ, ചിറപ്പടി ഗവ. എൽപി സ്കൂൾ, പുന്നമറ്റം എംഇഎസ് എൽപി സ്കൂൾ, പുതുപ്പാടി യുപി സ്കൂൾ എന്നിവിടങ്ങളിലെ 600 വിദ്യാർഥികൾക്കാണ് എൻഎസ്എസ് യൂണിറ്റ് നോട്ടുബുക്കുകൾ വിതരണം ചെയ്തത്.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷെറിൽ ജേക്കബിന്റെ നേതൃത്വത്തിൽ അവധിക്കാലത്ത് ശേഖരിച്ച ആക്രി സാധാനങ്ങൾ വിറ്റാണ് ഇതിനുള്ള തുക കണ്ടെത്തിയത്. പ്രവേശനോത്സവം ഡെന്റ് കെയർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ജോണ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഷെവലിയാർ പ്രസാദ് പി. വർഗീസ് അധ്യക്ഷത വഹിച്ചു.
ഡോക്ടർ അബ്രഹാം ബോസ് പുക്കുന്നേൽ പ്രവേശനോത്സവ സന്ദേശം നൽകി. എ. സുനിൽ, ജിഷ കെ. ഈപ്പൻ, ഷമീർ പനയ്ക്കൽ, സൈനുമോൾ രാജേഷ്, ബബിത മത്തായി, മുഹമ്മദ് ഷാഫി, ജിൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു.