എംഡിഎംഎയുമായി പിടിയിലായ യുവാക്കളെ റിമാന്‍ഡ് ചെയ്തു
1299395
Friday, June 2, 2023 12:44 AM IST
കൊച്ചി: നഗരത്തില്‍ 4.28 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പച്ചാളം കൂവക്കാട്ട് കെ.എ. അരുണ്‍ജിത്ത്(29), ഫോര്‍ട്ടുകൊച്ചി അറക്കപ്പറമ്പില്‍ നിസാം(27) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസും ഡാന്‍സാഫും ചേര്‍ന്ന് പച്ചാളം ഭാഗത്തുനിന്ന് പിടികൂടിയത്. ഇവരുടെ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബൈക്ക് റേസ് ചാമ്പ്യനായ അരുണ്‍ ജിത്ത് റേസിംഗിന് ഉപയോഗിക്കുന്നതിനുള്ള ബൈക്ക് മോഡിഫിക്കേഷന് ചെയ്യുന്ന വര്‍ക്ക്ഷോപ്പ് നടത്തുന്നതിന്റെ മറവിലാണ് വിദ്യാര്‍ഥികള്‍ക്കും മറ്റുമായി ലഹരിമരുന്ന് വില്പന നടത്തിയിരുന്നത്.
കലൂര്‍ ഭാഗത്ത് ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന നിസാമാണ് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നത്.