പഠനോപകരണങ്ങള്‍ വീട്ടിലെത്തിച്ച് യൂത്ത് കോണ്‍. നേതാവ്
1299384
Friday, June 2, 2023 12:40 AM IST
കൊച്ചി: പുത്തന്‍ അധ്യയന വര്‍ഷത്തില്‍ സ്കൂളുകളിലേക്ക് പോകുന്ന കുരുന്നുകള്‍ക്ക് ഇന്നലെ പുലർച്ചെ അവര്‍ ഉണരും മുമ്പ് പഠനക്കിറ്റുകള്‍ വീട്ടിലെത്തിച്ച് നല്കി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ജില്ലാ സെക്രട്ടറി പി.എ. നോബൽ കുമാര്‍ ആണ് തന്റെ മൂന്നാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ചെറായിലെ 25ഓളം കുട്ടികള്‍ക്ക് പഠനോപകരണങ്ങളടങ്ങിയ കിറ്റ് സമ്മാനിച്ചത്.
വിവിധ രീതിയില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന നേരിട്ടറിയാവുന്ന വിദ്യാര്‍ഥികള്‍ക്കാണ് ബുക്ക് പേന, പെന്‍സില്‍, സ്കെച്ച് തുടങ്ങിയ 10ഓളം ഇനങ്ങളുള്ള കിറ്റ് നല്‍കിയത്. കുട്ടിക്കാലത്ത് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഇന്ന് കുട്ടികള്‍ അനുഭവിക്കരുതെന്ന ഉദ്ദേശത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് നോബല്‍ പറഞ്ഞു.