ലോക പുകയില വിരുദ്ധ ദിനം: സൈക്കിള്‍ റാലി നടത്തി
1299383
Friday, June 2, 2023 12:40 AM IST
അങ്കമാലി: ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി നടത്തി. പുകയില ഉത്പന്നങ്ങളുടെ ദൂഷ്യഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ആരോഗ്യകരമായ ജീവിതശൈലിയുടെ ആവശ്യം പ്രചരിപ്പിക്കാനുമായിരുന്നു സൈക്കിള്‍ റാലി. അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എം. ബൈജു മുഖ്യാതിഥിയായി.
അപ്പോളോ അഡ്ലക്സിലെ ഡോക്ടര്‍മാരായ ഡോ. എലിസബത്ത് ജേക്കബും ഡോ. ജെ.ജെ. മാത്യുവും ചേർന്ന് റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ആശുപത്രിയിലെ നൂറിലധികം ജീവനക്കാര്‍ റാലിയില്‍ പങ്കെടുത്തു. സമാപന ചടങ്ങില്‍ പുകവലിക്കെതിരേ സൈക്യാട്രി വിഭാഗത്തിലെ ഡോ. നീരജ് പ്രത്യേക ക്ലാസ് എടുത്തു.
പള്‍മണോളജി വിഭാഗത്തിലെ ഡോ. അസീസ് പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റാലിയില്‍ പങ്കെടുത്ത എല്ലാവര്ക്കും മെഡലും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. ചടങ്ങില്‍ ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സജു സാമുവല്‍, പള്‍മണോളജി വിഭാഗത്തിലെ ഡോ. അജയ് ജോയ് എന്നിവരും പ്രസംഗിച്ചു.