കൊത്തലെൻഗോ പള്ളിയിലെ മോഷണം: പ്രതി പിടിയിൽ
1299381
Friday, June 2, 2023 12:40 AM IST
പറവൂർ: കൊത്തലെൻഗോ പള്ളിയിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. അടിമാലി ഉടുമ്പന്‍ചോല ചക്കിയാങ്കല്‍ വീട്ടില്‍ പത്മനാഭന്(63) ആണ് അറസ്റ്റിലായത്. പൊൻകുന്നത്ത് മറ്റൊരു കേസിൽ പ്രതിചേർക്കപ്പെട്ട ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് കൊത്തലെൻഗോ പള്ളിയിൽ മോഷണം നടത്തിയ കാര്യം ഇയാൾ സമ്മതിച്ചത്.
ഇക്കഴിഞ്ഞ ഏപ്രിൽ 20ന് പള്ളിയുടെ വാതിൽ തകർത്ത് അകത്തുകയറിയാണ് ഇയാൾ മോഷണം നടത്തിയത്. അഞ്ച് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 35,000 രൂപയാണ് ഇവിടെ നിന്നും ഇയാൾ മോഷ്ടിച്ചത്. വികാരിയുടെ മുറിയും ഇയാൾ കുത്തിത്തുറന്നു. പള്ളിയിലെ മോഷണത്തിനു ശേഷം തൊട്ടടുത്ത വർക്ഷോപ്പിനകത്ത് കയറിയ ഇയാൾ ഇവിടെ നിന്നും 4,000 രൂപയും കവർന്നു. ഏപ്രിൽ 24ന് തട്ടാംപടിയിലെ പള്ളിയിൽ കവർച്ച നടത്തിയ കേസിലും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പു പൂർത്തിയാക്കിയ ശേഷം പൊൻകുന്നം സബ് ജയിലിലേക്ക് മാറ്റി.