കാറിടിച്ച് ദുബായ് എയർപോർട്ട് ഉദ്യോഗസ്ഥൻ മരിച്ചു
1299328
Thursday, June 1, 2023 11:48 PM IST
ആലുവ: റോഡ് മുറിച്ചു കടക്കവെ അമിതവേഗതയിൽ വന്ന കാറിടിച്ച് എയർപോർട്ട് ഉദ്യോഗസ്ഥൻ തത്ക്ഷണം മരിച്ചു. കൊടുങ്ങല്ലൂർ എറിയാട് യു ബസാർ തണ്ടാനപറന്പിൽ മുഹമ്മദ് ഹൈദ്രോസ് (65) ആണ് മരിച്ചത്. ആലുവ ബൈപാസിന് സമീപമുള്ള മസ്ജിദിൽ നമസ്കാരം കഴിഞ്ഞ് റോഡ് മുറിച്ചുകടക്കവെ ഇന്നലെ രാവിലെയായിരുന്നു അപകടം. ദുബായ് എയർപോർട്ട് ഉദ്യോഗസ്ഥനായ മുഹമ്മദ് ഹൈദ്രോസ് മകളുടെ വീട്ടിൽ വന്നതായിരുന്നു.
ആലുവ നജാത്ത് ആശുപത്രി ഉടമകളിൽ ഒരാളായ ഡോ. മുഹിയുദ്ധീൻ ഹിജാസിന്റെ ഭാര്യ പിതാവാണ്. ദുബായിലായിരുന്ന ഇയാൾ രണ്ടു മാസത്തെ ലീവിന് നാട്ടിലെത്തിയതായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കബറടക്കം നടത്തി. ഭാര്യ: സൈനബ. മക്കൾ: നിയാസ്, നിഹാൽ, ഡോ. നിഷ. മരുമകൻ: ഡോ. മുഹിയുദിൻ ഹിജാസ്.