ലോറി കയറി സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം
1299236
Thursday, June 1, 2023 2:08 AM IST
അങ്കമാലി: ടോറസ് ലോറി കയറി സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം. കറുകുറ്റി ഞാലൂക്കര അച്ചിനിമാടൻ വർഗീസിന്റെ മകൻ ഷിബു(47) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് ദേശീയപാതയിൽ അങ്കമാലി സെൻട്രൽ ജംഗ്ഷനിലായിരുന്നു അപകടം.
പെയിന്റിംഗ് തൊഴിലാളിയായ ഷിബു ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്പോഴായിരുന്നു അപകടം. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി ഷിബു സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചതിനെത്തുടർന്ന് ഷിബു ലോറിക്കടിയിൽപ്പെടുകയായിരുന്നു. ലോറി ഷിബുവിന്റെ ദേഹത്തിലൂടെ കയറി. തൽക്ഷണം മരണം സംഭവിച്ചു. ഷിബുവും കുടുംബവും പന്തയ്ക്കലിൽ വാടകയ്ക്കാണ് താമസം. സംസ്കാരം നടത്തി. അമ്മ: ഏല്യാക്കുട്ടി ഭാര്യ: സോണി മൂന്നൂർപ്പിള്ളി കാഞ്ഞൂക്കാരൻ കുടുംബാംഗം. മക്കൾ: ഇവാൻ, ഇഫാൻ (ഇരുവരും വിദ്യാർഥികൾ).