ജീവിതത്തിലേക്ക് തിരിച്ചെത്തിയ സന്തോഷം പങ്കിട്ട് കുരുന്നുകള്
1299152
Thursday, June 1, 2023 12:53 AM IST
കൊച്ചി: ആസ്റ്റര് മെഡ്സിറ്റിയിലെ പീഡിയാട്രിക് ഇന്റന്സീവ് കെയര് യൂണിറ്റ് കുട്ടികള്ക്കായ് നടത്തിയ പരിപാടി ശ്രദ്ധേയമായി. അതീവ സങ്കീര്ണ അവസ്ഥയില്നിന്നു ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുട്ടികള്ക്കായി ലൈവ് കാരിക്കേച്ചര്, മാജിക് ഷോ, ഫോട്ടോ ബൂത്ത്, മിക്കി മൗസ് കാര്ട്ടൂണ് കഥാപാത്രം എന്നിവ ഒരുക്കിയിരുന്നു. 25 ഓളം കുട്ടികളും മാതാപിതാക്കളും പങ്കെടുത്ത ചടങ്ങില് കലാപരിപാടികളും അരങ്ങേറി.
കുട്ടികള്ക്കായ് സ്കൂള് ബാഗ്, നെയിം സ്ലിപ് അടക്കമുള്ള സമ്മാനങ്ങള് കൈമാറി. പീഡിയാട്രിക് വിഭാഗം ഡോക്ടര്മാരും നഴ്സിംഗ് സ്റ്റാഫുകളും കുട്ടികള്ക്ക് പുതിയ അധ്യയന വര്ഷത്തിലേക്കുള്ള ആശംസകള് നേര്ന്നു.