വാഹന മോഷ്ടാവ് അറസ്റ്റില്‍
1299150
Thursday, June 1, 2023 12:53 AM IST
കൊച്ചി: വീട്ടുമുറ്റത്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ യുവാവ് പോലീസിന്റെ പിടിയിലായി. തോപ്പുംപടി മാനാശേരി കണ്ണമ്പുഴ വീട്ടില്‍ ഷൈസണെ(23)യാണ് തോപ്പുംപടി പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം പുലർച്ചെ താക്കോല്‍ ഊരി മാറ്റാതെ മാനാശേരിയിലെ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. ഈ സ്കൂട്ടറില്‍ എറണാകുളത്ത് കറങ്ങി നടക്കുന്നതിനിടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
മോഷണം, ലഹരിമരുന്നു കേസുകളില്‍ ഇയാള്‍ മുമ്പ് പ്രതിയായിട്ടുണ്ട്. പ്രതി കൂടുതല്‍ വാഹനങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരുകയാണ്.
തോപ്പുംപടി ഇന്‍സ്പെക്ടര്‍ ഫിറോസ്, എസ്ഐ സെബാസ്റ്റിയന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.