ഫാൽക്കൺ കന്പനി വാ​ഹ​ന പാ​ർ​ക്കിം​ഗ്, ടോ​യ്‌ലറ്റ് സൗ​ക​ര്യ​ങ്ങൾ നിർത്തുന്നു
Thursday, June 1, 2023 12:53 AM IST
ക​ള​മ​ശേ​രി : ഫാ​ൽ​ക്ക​ൺ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ലി​മി​റ്റ​ഡ് ക​മ്പ​നി വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ടോ​യ്‌ലറ്റ് സൗ​ക​ര്യ​വും നി​ർ​ത്ത​ലാ​ക്കു​ന്നതായി ഫാ​ൽ​ക്ക​ൺ എംഡി എ​ൻ.എ. ​മു​ഹ​മ്മ​ദ് കു​ട്ടി ഫാ​ൽ​ക്ക​ണി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പാ​ർ​ക്കിം​ഗ് സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​ക​ള​ക്ട​ർ വി​ളി​ച്ചു ചേ​ർ​ത്ത മീ​റ്റിം​ഗിലെ ​തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഫാ​ൽ​ക്ക​ൺ ഒ​ഴി​ഞ്ഞു​കി​ട​ന്ന സ്ഥ​ല​ത്ത് മ​ണ്ണ​ടി​ച്ച് നി​ക​ത്താ​ൻ ശ്ര​മി​ച്ച​ത്.​അ​ത് ഏ​ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നും സി ​പി എം ​ലോ​ക്ക​ൽ​ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു പ​ണി​മു​ട​ക്കി. ഹൈ​ക്കോ​ട​തിയുടെ സ്റ്റേ ഉ​ണ്ടാ​യി​ട്ടും പ്ര​വ​ർ​ത്തി ന​ട​ത്താ​ൻ അ​നു​വ​ധി​ച്ചി​ല്ലെന്നും മു​ഹ​മ്മ​ദ് കു​ട്ടി പ​റ​ഞ്ഞു. മ​ൺ​സൂ​ൺ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പാ​യി പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൾ കെഎ​സ്ഐഡിസിയി​ൽ നി​ന്നെ​ടു​ത്ത രണ്ടു കോ​ടി രൂ​പ​യു​ടെ ലോ​ണി​ന്‍റെ ബാ​ധ്യ​ത കൂ​ടി വ​രും. പ്ര​ള​യ​കാ​ല​ത്തെ 46 കോ​ടി ക​ട​ത്തി​ലാ​ണ് ക​മ്പ​നി നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ക​മ്പ​നി​ക്ക് ഇ​ത് കൂ​ടി താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ഹ​മ്മ​ദ് കു​ട്ടി കൂട്ടിച്ചേർത്തു.
വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്
നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളേ ചെ​യ്യാ​ൻ ക​ഴി​യു.​ എ​ൻ.​എ. മു​ഹ​മ്മ​ദ് കു​ട്ടി എ​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ സ​മീ​പി​ച്ചി​ട്ടി​ല്ല. എ​ത്ര ശ​ത്രു​വാ​ണെ​ങ്കി​ലും വ്യ​വ​സാ​യം കൊ​ണ്ടു​വ​രു​ന്ന​വ​രെ സ്വാ​ഗ​തം ചെ​യ്യും. ഇ​നി​യും അ​ദ്ദേ​ഹ​ത്തി​ന് എ​ന്നെ സ​മീ​പി​ക്കാം. എ​ന്നെ ക​ണ്ടു എ​ന്ന് പ​റ​യു​ന്ന​ത് ഇ​ക്കാ​ര്യ​ത്തി​ന​ല്ല. നി​യ​മ​പ്ര​കാ​ര​മു​ള്ള കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി സ​ർ​ക്കാ​രും വ്യ​വ​സാ​യ വ​കു​പ്പും ചെ​യ്ത് കൊ​ടു​ക്കു​മെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.