തൃക്കളത്തൂർ ഗവ. സ്കൂളിൽ പാർക്ക് ഉദ്ഘാടനം ഇന്ന്
1299141
Thursday, June 1, 2023 12:52 AM IST
മൂവാറ്റുപുഴ: അക്കാദമിക് രംഗത്തും കലാരംഗത്തും മികച്ച നിലവാരം പുലർത്തുന്ന തൃക്കളത്തൂർ ഗവ. എൽപിബി സ്കൂളിൽ ചിത്രകലയോടുകൂടിയ കമാനത്തിന്റെയും കുട്ടികളുടെ പാർക്കിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സ്കൂളിൽ നടക്കുന്ന പ്രവേശനോത്സവത്തോടനുബന്ധിച്ച് മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അധ്യക്ഷത വഹിക്കും. പായിപ്ര പഞ്ചായത്തിൽനിന്ന് അനുവദിച്ച അഞ്ച് ലക്ഷം ഉപയോഗിച്ചാണ് പാർക്കും കമാനവും നിർമിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ 10 ലക്ഷം മുടക്കി അത്യാധുനിക രീതിയിലുള്ള ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമാണവും നടന്നുവരുന്നു. ഹൈടെക് ഇ-ലൈബ്രറിയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്.