മാറാടിയിൽ മാലിന്യം തള്ളി
1299138
Thursday, June 1, 2023 12:51 AM IST
മൂവാറ്റുപുഴ: മാലിന്യമുക്ത പഞ്ചായത്തായി മാറാടിയെ പ്രഖ്യാപിക്കാനിരിക്കെ സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളി. കഴിഞ്ഞ ദിവസം രാത്രി കായനാട് മറ്റേപ്പാടം പുഴയോട് ചേർന്നുള്ള ഭാഗത്താണ് ലോഡ് കണക്കിന് മാലിന്യങ്ങൾ തള്ളിയത്. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, പഞ്ചായത്ത് സെക്രട്ടറി ലിജോ ജോൺ എന്നിവർ സ്ഥലം സന്ദർശിച്ചു.
മാലിന്യം തള്ളിയ വാഹനത്തെക്കുറിച്ച് വിവരങ്ങളും പഞ്ചായത്തിന് ലഭിച്ചു. ഇതേതുടർന്ന് വാഹന ഉടമയിൽനിന്ന് 25000 രൂപ പഞ്ചായത്ത് പിഴയായി ഈടാക്കുകയും രണ്ട് ദിവസത്തിനുള്ളിൽ തള്ളിയിട്ടുള്ള കമ്പനി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും പഞ്ചായത്ത് അധികൃതർ നിർദേശിക്കുകയും ചെയ്തു.