വലിച്ചെറിയൽ മുക്ത പഞ്ചായത്തായി തിരുമാറാടി
1299135
Thursday, June 1, 2023 12:50 AM IST
തിരുമാറാടി: പഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് പ്രഖ്യാപിച്ചു. പ്ലാസ്റ്റിക്ക് അടക്കം മാലിന്യങ്ങൾ അതിനായി സ്ഥാപിച്ചിട്ടുള്ള ബിന്നുകളിൽ നിക്ഷേപിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
മുഴുവൻ വീടുകളിലും ജൈവ മാലിന്യ സംസ്കരണത്തിനായി ബയോ ഡെസ്റ്റ് ബിന്നുകൾ നൽകി. മുഴുവൻ വീടുകളിലും കടകളിലും ഹരിത കർമ്മ സേനയുടെ സേവനം ലഭ്യമാക്കുകയും ചെയ്തു. മാലിന്യം വലിച്ചെറിയൽ ഒഴിവാക്കുന്നതിനുള്ള സംവിധാനം പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ളതായും മൂന്നാം തീയതി പഞ്ചായത്തിൽ ഒട്ടാകെ കുപ്പിച്ചില്ല് ശേഖരണം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വൈസ് പ്രസിഡന്റ് എം.എം.ജോർജ് അധ്യക്ഷത വഹിച്ചു.
സാജു ജോൺ, രമ മുരളീധരകൈമൾ, സുനി ജോൺസൺ, നെവിൻ ജോർജ്, ആതിര സുമേഷ്, സി.വി.ജോയ്, ആലീസ് ബിനു, കെ.കെ.രാജകുമാർ, എം.സി.അജി, ബിന എലിയാസ്, എസ്.സാബുരാജ് എന്നിവർ പ്രസംഗിച്ചു.