മാലിന്യ മാഫിയ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു: അബ്ദുള്‍ മുത്തലിബ്
1299130
Thursday, June 1, 2023 12:50 AM IST
കൊച്ചി: പിണറായിയുടെ അഴിമതി പെട്ടിയിലേക്ക് പണമെത്തിക്കാന്‍ മാലിന്യ മാഫിയ മനുഷ്യനിര്‍മിത ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ്. മാലിന്യ മാഫിയയുടെ മറവില്‍ കൊച്ചിന് കോര്‍പറേഷനില്‍ നടക്കുന്ന കൊള്ളയ്ക്കെതിരേ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന വാഹന പ്രചാരണജാഥ 'നഗരം നിറഞ്ഞ് സമര'ത്തിന്റെ ഏഴാം ദിവസത്തെ പര്യടനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ആസൂത്രിത തീപിടിത്തം പോലെ തന്നെയാണ് നഗരത്തില്‍ നിന്നു മാലിന്യം നീക്കം ചെയ്യാതെ മാലിന്യക്കൂമ്പാരം മന:പൂര്‍വം സൃഷ്ടിച്ച് അഴിമതിക്ക് അരങ്ങൊരുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോബിന് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എസ്. അശോകന് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറിമാരായ ഐ.കെ. രാജു, ടോണി ചമ്മണി, തമ്പി സുബ്രഹ്മണ്യം, ജോസഫ് ആന്റണി,അബ്ദുള്‍ ലത്തീഫ്, അഭിലാഷ് തോപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.