കെഎസ്ആര്‍ടിസി ജീവനക്കാരെ അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍
1299129
Thursday, June 1, 2023 12:50 AM IST
കൊച്ചി: കെഎസ്ആര്‍ടിസി ബസ് ജീവനക്കാരെ അസഭ്യം പറയുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് പോലീസിന്റെ പിടിയിലായി. കോതമംഗലം തൃക്കാരിയൂര്‍ കോച്ചേരി വീട്ടില്‍ അക്ഷയ് കെ. വിജയിയെ(24)യാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. കളമശേരി കൂനംതൈ ഭാഗത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം.
നിലമ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്, പ്രതി ഓടിച്ചിരുന്ന ദോസ്ത് വാഹനത്തിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു അക്രമം. കൂനംതൈയിലെത്തിയപ്പോൾ പ്രതി ഓടിച്ചിരുന്ന വാഹനം കെഎസ്ആര്‍ടിസി ബസിന് മുന്നിൽ നിര്‍ത്തി. തുടർന്ന് ബസിൽ നിന്നിറങ്ങിയ ജീവനക്കാരെ അസഭ്യം പറയുകയും ബസിന്റെ ഹെഡ്ലൈറ്റും മറ്റും അടിച്ചു തകര്‍ക്കുകയുമായിരുന്നു. അക്രമത്തിനു ശേഷം വാഹനത്തിൽ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.