മോഷണം: വീട്ടുജോലിക്കാരി അറസ്റ്റില്‍
1298824
Wednesday, May 31, 2023 4:45 AM IST
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. കൊപ്പറമ്പ് നടമ സ്വദേശി ബീന(55) ആണ് എറണാകുളം സൗത്ത് പോലീസിന്റെപിടിയിലായത്. പലതവണകളായി ഏകദേശം ആറ് ലക്ഷം രൂപ വിലവരുന്ന 12 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം ചെയ്യുകയായിരുന്നു.