അനഘയെ അനുമോദിക്കാൻ സുരേഷ് ഗോപിയെത്തി
1298822
Wednesday, May 31, 2023 4:40 AM IST
തൃപ്പൂണിത്തുറ: തിരുവാങ്കുളത്ത് വീടിനുള്ളിൽ കയറിയ അക്രമിയെ മനോധൈര്യം കൊണ്ട് നേരിട്ട് നാടിന് അഭിമാനമായ പ്ലസ്ടു വിദ്യാർത്ഥിനി അനഘ അരുണിനെ അനുമോദിക്കാൻ നടൻ സുരേഷ് ഗോപി നേരിട്ടെത്തി.
11 വർഷമായി കരാട്ടെ അഭ്യസിച്ചു വന്നിരുന്ന അനഘ കഴിഞ്ഞ ഫെബ്രുവരിയിലാണ് താൻ പഠിച്ച ആയോധന കല സ്വയരക്ഷക്കായി ഉപയോഗിച്ച് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയെ ഓടിച്ചത്. ഈ സംഭവമറിഞ്ഞ സുരേഷ് ഗോപി വീഡിയോ കോൾ ചെയ്ത് അനഘയെ അനുമോദിക്കുകയും നേരിൽ കാണാൻ വരുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് എറണാകുളത്തെത്തിയ നടൻ ഇന്നലെ രാവിലെ അനഘയുടെ വീട്ടിലെത്തി നേരിട്ടുകണ്ട് അഭിനന്ദിച്ചു.
അനഘയോടും വീട്ടുകാരോടുമൊപ്പം പ്രഭാതഭക്ഷണവും കഴിച്ച് ഒരു മണിക്കൂറോളം അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തിട്ടാണ് അദ്ദേഹം മടങ്ങിയത്.