വിശ്വാസ പ്രഖ്യാപന സംഗമം
1298821
Wednesday, May 31, 2023 4:40 AM IST
പറവൂർ: കോട്ടപ്പുറം രൂപത വിശ്വാസ പ്രഖ്യാപന സംഗമം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ഉദ്ഘാടനം ചെയ്തു. ചെട്ടിക്കാട് സെന്റ് അന്റണീസ് പള്ളി വികാരി റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ പതാക ഉയർത്തി. രൂപത വികാരി ജനറൽ ഡോ. ആന്റണി കുരിശിങ്കൽ ദിവ്യബലിക്ക് നേതൃത്വം നൽകി.
ഫാ. ജോസഫ് മാളിയേക്കൽ വചനപ്രഘോഷണവും രൂപത ചാൻസലർ ഡോ. ബെന്നി വാഴക്കൂട്ടത്തിൽ സമ്മാനദാനവും നടത്തി. മതബോധന ഡയറക്ടർ ഫാ. ജോയ് സ്രാമ്പിക്കൽ പരിപാടിക്ക് നേതൃത്വം നൽകി.