ഏഴുകിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ
1298820
Wednesday, May 31, 2023 4:40 AM IST
പെരുമ്പാവൂർ: ഏഴുകിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37)നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക്കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വട്ടക്കാട്ടുപടിയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കണ്ഠമാലിൽനിന്ന് കിലോയ്ക്ക് മൂവായിരം രൂപാ നിരക്കിൽ വാങ്ങിയ കഞ്ചാവ് ഇരുപതിനായിരത്തിലേറെ രൂപയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.
പോലീസിനെക്കണ്ട് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സിഐ എം.കെ സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.