നൂറ് കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി
1298818
Wednesday, May 31, 2023 4:40 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നൂറ് കിലോ നിരോധിത പ്ലാസ്റ്റിക് ശേഖരങ്ങൾ പിടികൂടി. ഷാലിമാർ ട്രേഡ് ലിങ്ക്സ്, കെഎംഎ ആൻഡ് കമ്പനീസ്, രാജൻ ട്രേഡേഴ്സ്, കെ.ബി. സുലൈമാൻ സൺസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് അടക്കം നൂറ് കിലോയോളം പ്ലാസ്റ്റിക് പിടിച്ചെടുത്തത്. 35000 രൂപ പിഴയും ചുമത്തി. പ്ലാസ്റ്റിക്ക് കോട്ടഡ് പേപ്പർ പ്ലേറ്റ്, ഗ്ലാസ്, ക്യാരി ബാഗുകൾ ഇലകൾ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്