കുസാറ്റ് ചെസ് മത്സരം: കെ.യു. മാർത്താണ്ഡൻ ചാമ്പ്യൻ
1298817
Wednesday, May 31, 2023 4:40 AM IST
കളമശേരി: കൊച്ചി സർവകലാശാല കായിക വകുപ്പും കുസാറ്റ് ചെസ് ക്ലബ്ബും ചേർന്ന് നടത്തിയ 32-ാമത് കുസാറ്റ് ഫിഡെറേറ്റഡ് ചെസ് ടൂർണമെന്റിൽ കേരളത്തിന്റെ കെ.യു. മാർത്താണ്ഡൻ ചാമ്പ്യനായി. എട്ടു റൗണ്ടുകളിൽനിന്ന് ഏഴര പോയിന്റ് നേടിയാണ് ചാമ്പ്യൻ പദവി ഉറപ്പിച്ചത്.
ശ്രീനിവാസറാവു(ആന്ധ്ര - 7.5 പോയിന്റ് ), ആർ. ബാലസുബ്രഹ്മണ്യൻ(തമിഴ്നാട് ), ഇ.എം. അഖിലൻ (കേരള), കെ.ആർ. മധുസൂദനൻ (കേരള), വി.എസ്. രാഹുൽ (കേരള), പാർതീവ് സുനിൽ (കേരള) എന്നിവർ ഏഴ് പോയിന്റ് വീതവും, ആറര പോയിന്റ് വീതം നേടിയ എൻ. അബ്ദുൾ മജീദ് (കേരള), അബ്ദള്ള എം നിസ്താർ (കേരള), മിഥുൻ ആനന്ദ് (തമിഴ്നാട് ) എന്നിവരും യഥാക്രമം രണ്ടു മുതൽ 10 വരെ സ്ഥാനങ്ങൾ നേടി.
ഇന്ത്യയിൽ മുടങ്ങാതെ നടക്കുന്ന പഴക്കം ചെന്ന ടൂർണമെന്റാണ് കുസാറ്റ് ചെസ്. 459 പേർ പങ്കെടുത്ത മത്സരത്തിൽ വിജയികൾക് മൂന്ന് ലക്ഷം രൂപ സമ്മാനത്തുകയായും ട്രോഫികളും നൽകി.