മെറിറ്റ് അവാർഡ്: അപേക്ഷ ക്ഷണിച്ചു
1298816
Wednesday, May 31, 2023 4:40 AM IST
ആലുവ : ആലുവ നിയോജകമണ്ഡലത്തിലെ എല്ലാ സിലബസിലും 10,12 ക്ലാസുകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്, എ വൺ വിജയം നേടിയ ജേതാക്കൾക്ക് അൻവർ സാദത്ത് എംഎൽഎ മെറിറ്റ് അവാർഡ് നൽകുന്നു. അറ്റസ്റ്റു ചെയ്ത മാർക്ക് ലിസ്റ്റും 2 ഫോട്ടോയും സ്കൂൾ അധികൃതർ എംഎൽഎ ഓഫീസിൽ എത്തിക്കണം. നിയോജക മണ്ഡലത്തിനു പുറത്തെ സ്കൂളുകളിൽ പഠിച്ചവർക്കും അപേക്ഷിക്കാം.
മാർക്ക് ലിസ്റ്റിനു പുറകിൽ അഡ്രസ്സ്, ഫോൺ നമ്പർ, ഫോട്ടോയുടെ പുറകിൽ കുട്ടികളുടെ പേര്, സ്കൂളിന്റെ പേര് എന്നിവ എഴുതണം. അവസാന തിയതി: ജൂൺ 15.