പുതുതലമുറ സുരക്ഷിതമായ ഇന്റര്‍നെറ്റ് സാധ്യതകള്‍ കണ്ടെത്തണം: ഹൈബി ഈഡന്
1298815
Wednesday, May 31, 2023 4:40 AM IST
കൊച്ചി: സൈബറിടത്തിലെ ഇന്നത്തെ അരക്ഷിതാവസ്ഥയ്ക്കു പരിഹാരം കാണാന്‍ പുതിയ തലമുറ സുരക്ഷിതമായ ഇന്റര്‍നെറ്റ് സാധ്യതകള്‍ കണ്ടെത്തണമെന്ന് ഹൈബി ഈഡന് എംപി. റെഡ് ടീം ഹാക്കേഴ്സ് അക്കാഡമി സംഘടിപ്പിച്ച അഞ്ചാമത് സൈബര്‍ സെക്യൂരിറ്റി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റെഡ് ടീം ഹാക്കര്‍ അക്കാഡമി സ്ഥാപകന്‍ ജയ്സല്‍ അലി, സൈബര്‍ സെക്യൂരിറ്റി സ്പെഷലിസ്റ്റ് ദിനേഷ് ബറേജ, ഇസി കൗണ്‍സില്‍ സീനിയര്‍ ഡയറക്ടര്‍ പൂജ ജോഷി, അമൃത വിശ്വവിദ്യാ പീഠം അസി. പ്രഫസര്‍ വിപിന്‍ പവിത്രന് എന്നിവര്‍ പങ്കെടുത്തു.