ജനറൽ ആശുപത്രിയിൽ കാൻസർ രോഗികൾക്കായി സൗജന്യ മരുന്നു വിതരണം
1298814
Wednesday, May 31, 2023 4:40 AM IST
കൊച്ചി: ജീവൻ രക്ഷാ ചാരിറ്റി ആൻഡ് സർവീസ് സൊസൈറ്റി എറണാകുളം ജനറൽ ആശുപത്രി കാൻസർ വാർഡിൽ സൗജന്യ മരുന്ന് വിതരണം നടത്തി. കുര്യൻ ജോൺ മേളംപറമ്പിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. ജോർജ് ജോസഫ് മാപ്പിളപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ലതിക, ഹോസ്പിറ്റൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ, കാൻസർ വിഭാഗം മേധാവി ഡോ. ബാലമുരളീകൃഷ്ണ, പാലിയേറ്റീവ് വിഭാഗം മേധാവി ഡോ. പി. ജി. ആനി , പി എസ് അരവിന്ദാക്ഷൻ നായർ, ജോസ് നിധീരി എന്നിവർ പ്രസംഗിച്ചു.സൊസൈറ്റിയുടെ ഇരുനൂറാമത് മാസത്തെ സൗജന്യ മരുന്നുവിതരണമാണു ജനറൽ ആശുപത്രിയിൽ നടത്തിയത്.