ജനസേവ വിദ്യാഭ്യാസ പുരസ്കാരം നൽകി
1298812
Wednesday, May 31, 2023 4:37 AM IST
ആലുവ: എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ 520 നിര്‍ധന വിദ്യാര്‍ഥികൾക്ക് 2000 രൂപ വീതം കാഷ് അവാര്‍ഡ് നല്കി ജനസേവ അനുമോദിച്ചു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന അനുമോദ സമ്മേളനം ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. ടോണി ഫെര്‍ണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് അഡ്വ. ചാര്‍ളി പോൾ അധ്യക്ഷനായി. ജനസേവ സ്ഥാപകന്‍ ജോസ് മാവേലി ആമുഖപ്രഭാഷണം നടത്തി.
ക്യാപ്റ്റൻ എസ്. കെ. നായര്‍, ജോബി തോമസ്, ബെന്നി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികളും മാതാപിതാക്കളുമടക്കം 1800-ഓളം പേര് പരിപാടിയില്‍ പങ്കെടുത്തു.