കാൽനട പ്രചാരണ ജാഥ
1298811
Wednesday, May 31, 2023 4:37 AM IST
പറവൂർ: ചരിത്രനിഷേധത്തിനും പാഠപുസ്തക കാവിവത്കരണത്തിനുമെതിരേ ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടന്നുവന്ന കാൽനട പ്രചാരണ ജാഥകൾക്ക് ആവേശകരമായ സമാപനം.
ആലങ്ങാട് വെസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ നടന്ന വിദ്യാഭ്യാസ സദസ് കേരള കർഷകസംഘം ജില്ല വൈസ് പ്രസിഡന്റ് എം.കെ. ബാബു ഉദ്ഘാടനം ചെയ്തു. പറവൂർ ടൗൺ വെസ്റ്റിൽ പറവൂർ ബാബു ക്യാപ്റ്റനായ ജാഥ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. പറവൂർ ടൗൺ ഈസ്റ്റിൽ കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് പി എം ഷൈനി ക്യാപ്റ്റനായുള്ള ജാഥയാണ് പര്യടനം നടത്തിയത്. വിദ്യാഭ്യാസ സദസ് എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്തു.